വഴി പിരിയുന്നൊരീ ഇടവഴിയിലൊരു നേരം
ഒരുമിച്ചിരിക്കുവാന്‍ മോഹം ..
ഇടനെഞ്ചിലുയരുന്ന സംഗീതമെന്നുള്ളം-
കൈയിലറിയുവാന്‍ മോഹം ..
ഉലയുന്ന തീ നാളമായി ഞാന്‍ മാറുമ്പോള്‍
അടയുന്ന വാതില്‍ക്കല്‍ ആരോ
ഒരു വാക്കും പറയാതെ അറിയാതെ നില്‍ക്കുമ്പോള്‍
എരിയുന്നു ഞാന്‍ പിന്നെയും..
ഇടറുന്ന കാല്‍വെയ്പുമായെന്റെ മുമ്പില്‍
നിഴലൊന്നു മറയുന്നു നിത്യം ,
അതിനെ തേടി ഞാന്‍ പോകുന്ന നിമിഷം ,
പകല്‍ ചായുന്നു രാവിന്റെ മാറില്‍ ..
Wednesday, December 9, 2009
ആരോരുമറിയാതെ മനസ്സിന്റെ ഉള്ളില്‍
കാത്തു സൂക്ഷിച്ചൊരു സ്വപനം ..
കണ്ണറിഞ്ഞില്ല ഇതു കനവറിഞ്ഞില്ല
മനസ്സിന്റെ മാത്രമായൊരു സ്വപ്നം
തനിയെ ഞാനിരിക്കുമ്പോള്‍ എന്‍
സ്വപ്നത്തിന്‍ സ്വരം കേട്ടിരുന്നു
തനിയെ ഞാനുറങ്ങുമ്പോള്‍ എന്‍
സ്വപ്നത്തിന്‍ സമീപ്യമറിഞ്ഞിരുന്നു
അറിയാതെ മിഴികള്‍ നിറഞ്ഞു പോകുന്നു
ഞാനറിയാതെ ചുണ്ടുകള്‍ പുഞ്ചിരിക്കുന്നു
ഇന്നെന്റെ സ്വപ്നത്തെ ഞാനെന്‍ മുന്നിന്‍ കാണുന്നു
ഒരുമാത്ര ഞാനെന്നെ മറക്കുന്നു
വിളിച്ചാലകന്നാലോ ..
തൊട്ടാല്‍ മറഞ്ഞാലോ ..
എന്തു ഞാന്‍ ചെയ്യും ഞാന്‍ അറിഞ്ഞില്ല !
സ്വപ്നമേ നീ എന്‍ സന്തോഷമോ ...
സങ്കടമോ .......
കാത്തു സൂക്ഷിച്ചൊരു സ്വപനം ..
കണ്ണറിഞ്ഞില്ല ഇതു കനവറിഞ്ഞില്ല
മനസ്സിന്റെ മാത്രമായൊരു സ്വപ്നം
തനിയെ ഞാനിരിക്കുമ്പോള്‍ എന്‍
സ്വപ്നത്തിന്‍ സ്വരം കേട്ടിരുന്നു
തനിയെ ഞാനുറങ്ങുമ്പോള്‍ എന്‍
സ്വപ്നത്തിന്‍ സമീപ്യമറിഞ്ഞിരുന്നു
അറിയാതെ മിഴികള്‍ നിറഞ്ഞു പോകുന്നു
ഞാനറിയാതെ ചുണ്ടുകള്‍ പുഞ്ചിരിക്കുന്നു
ഇന്നെന്റെ സ്വപ്നത്തെ ഞാനെന്‍ മുന്നിന്‍ കാണുന്നു
ഒരുമാത്ര ഞാനെന്നെ മറക്കുന്നു
വിളിച്ചാലകന്നാലോ ..
തൊട്ടാല്‍ മറഞ്ഞാലോ ..
എന്തു ഞാന്‍ ചെയ്യും ഞാന്‍ അറിഞ്ഞില്ല !
സ്വപ്നമേ നീ എന്‍ സന്തോഷമോ ...
സങ്കടമോ .......
Tuesday, December 1, 2009
Subscribe to:
Posts (Atom)