Friday, December 25, 2009

മൂന്നാമത്തെ കത്ത്

ഞാന്‍ അര്‍ച്ചന
ഒരു കത്തെഴുതാന്‍ വേണ്ടി കഴിഞ്ഞ ഒരു മണിക്കൂറായി ശ്രമിക്കുന്നു.വായനക്കാരനു മുന്‍പിലെ ചോദ്യചിഹ്നം ഞാന്‍ കാണുന്നു.ഒരു കത്ത്, എന്ന് നിസ്സാരമായി പറയാന്‍ കഴിയില്ല. ഇതെന്റെ മൂന്നാമത്തെ കത്താണ് ,ഒരുപക്ഷെ അവസാനത്തേതും. നിങ്ങള്‍ തെറ്റിദ്ധരിച്ചു വായനക്കാരാ. ഇതൊരു ആത്മഹത്യാക്കുറിപ്പല്ല. ഒരു ചെറുപ്പക്കാരന് ഞാന്‍ എഴുതുന്ന മൂന്നാമത്തേതും അവസാനത്തേതുമായ കത്ത്.
ഞാന്‍ ആതിഥ്യ മര്യാദയുള്ളവളാണ് . തീര്‍ച്ചയായും നിങ്ങളെ എന്റെ ഒന്നാമത്തെ കത്തിലേക്ക് ക്ഷണിക്കും.

അനില്‍,

നിനക്ക് സുഖമല്ലെന്നു കരുതുന്നു, കാരണം ഞാന്‍ അടുത്തില്ലല്ലോ. ഇപ്പോള്‍ നിന്റെ മുഖത്തെ ഒരു വശത്തേക്ക് കോടിയുള്ള ആ പകുതി ചിരി എനിക്കൂഹിക്കാം. ഉടനെ തന്നെ നേരില്‍ കാണുമെന്നു പ്രതീക്ഷിക്കുന്നു -

അര്‍ച്ചന .

അനില്‍ മര്യാദക്കാരനാണ് . ഉടനെ കാണാനാവാതതുകൊണ്ട് എനിക്ക് തിരികെ ഒരു കത്തയച്ചു. ക്ഷമിക്കു വായനക്കാരാ, ആ കത്തിലേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ എനിക്ക് കഴിയില്ല. പക്ഷെ എന്റെ രണ്ടാമത്തെ കത്തിലേക്ക് വരൂ.

ഡിയര്‍ അനില്‍ ,

നമ്മുടെ സുഹൃദ്ബന്ധം എന്നും തുടരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ , എന്നെനിക്കാഗ്രഹമുണ്ട് . നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നീ അപ്രതീക്ഷിതമായി പറയുന്ന വാചകങ്ങള്‍, എന്റെ മനസ്സില്‍ സ്വര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടു കഴിഞ്ഞു. അടുത്ത കൂടിക്കാഴ്ച്ചക്കായി കാത്തിരിക്കുന്നു.

സ്നേഹത്തോടെ
അര്‍ച്ചന.

അനില്‍ വീണ്ടും മര്യാദക്കാരനായി. അവന്‍ എനിക്കൊരു കാര്‍ഡ് അയച്ചു. ഒരു വെഡിംഗ് കാര്‍ഡ് . അതിനു പുറമേ സ്വര്‍ണ്ണ ലിപികളില്‍ മനോഹരമായി എഴുതിയിരിക്കുന്നു. സ്മിത വേഡ്സ് അനില്‍ .
വായനക്കാരാ , എനിക്ക് വിട തരിക, എന്റെ മൂന്നാമത്തെ കത്തിലേക്ക് ഞാന്‍ മടങ്ങട്ടെ.

അനില്‍,

കാര്‍ഡ് അയച്ചതിന് നന്ദി. മറ്റൊരാളില്‍ നിന്ന് ഞാനിതറിഞ്ഞിരുന്നെങ്കില്‍ വിഷമമായേനെ .നിന്നെ ബോറടിപ്പിക്കുന്ന രീതിയില്‍ ഇനി ഞാന്‍ എഴുതാന്‍ പോവുകയാണ്. ക്ഷമിക്കുക.
നീ എന്നെ മനസ്സിലാക്കിയിട്ടില്ല . നീ എന്താണുദ്ദേശിച്ചിരുന്നതെന്നു ഞാനും. നിന്നെയോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ വന്നിരുന്ന കവിതകളിലെല്ലാം സ്നേഹത്തില്‍ മുക്കിയെടുത്ത വാക്കുകളായിരുന്നു. നീ അറിഞ്ഞില്ല, നിന്നെ അറിയിച്ചില്ല. നീ അറിയാന്‍ ശ്രമിച്ചതുമില്ല. നീയും എന്നെ തോല്പിച്ചു. അല്ല ജയിപ്പിക്കുകയാണ് ചെയ്തത്. നിന്നെ കാണാന്‍ വേണ്ടി ഒരുങ്ങിയിറങ്ങുന്ന എന്നെ സംശയ ദൃഷ്ടിയോടെ നോക്കിയിരുന്നവര്‍ക്ക് മുമ്പില്‍ ഞാനിതാ ജയിച്ചിരിക്കുന്നു. " എന്റെ വെറുമൊരു സുഹൃത്ത്‌ മാത്രമാണവന്‍ " എന്ന പൊള്ളയായ വാക്കുകള്‍ക്ക് അര്‍ത്ഥം ലഭിച്ചിരിക്കുന്നു.
ഇനിയും കാണാനിടയായാല്‍ ( ഒരിക്കലും മനപ്പൂര്‍വ്വമാവില്ല ) ഞാന്‍ പറയാതെ പോകുന്ന കാര്യം ഇതാവാം-

ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു

ആശംസകളോടെ
-----------------



Tuesday, December 22, 2009

ഉന്മാദം

അടുത്ത ഇരുപത്തിമൂന്നാം തീയതിയിലേക്കാണ് കേസ് വാദം കേള്‍ക്കാനായി മാറ്റി വെച്ചിരിക്കുന്നത് . ഒരുപക്ഷെ അന്നായിരിക്കും നിവേദിതയുടെ വിശ്വാസമാണോ അതോ തന്റെ വിശ്വാസമാണോ ജയിക്കുക എന്നറിയുന്നത്.
'' താനെന്തു പണിയാടോ കാണിച്ചത് ? ഞാന്‍ പറഞ്ഞതല്ലേ ...?...'' ദേഷ്യം വന്നു മൂത്തത് കൊണ്ട് ശേഖരവക്കീലിന്റെ വാക്കുകള്‍ മുറിഞ്ഞു.'' തോന്നുമ്പോള്‍ തോന്നുന്നത് ചെയ്യുക എന്ന രീതി എവിടെ വേണ്ട, ഇതു കോടതിയാ ,ങ്ഹാ ഇനി ഞാന്‍ നാളെ വന്നു കാണാം.''
ശേഖരവക്കീല്‍ വരുന്നു ,ശാസിക്കുന്നു ,പഠിപ്പിക്കുന്നു ,പോകുന്നു, വീണ്ടും വരുന്നു. പക്ഷെ എന്തിനു ? ആദ്യ ദിവസത്തെ വാദം കേള്‍ക്കല്‍ ഓര്‍മ്മ വരികയാണ്.

''സ്വന്തം ഭാര്യയായ നിവേദിതയെ കൊലപ്പെടുത്തിയത് എന്തിനാണ്?''
''ഞാന്‍ നിവേദിതയെ കൊന്നിട്ടില്ല ,പരിശുദ്ധയാക്കിയിട്ടേയുള്ളൂ .'' തന്റെ ആ മറുപടിയുടെ മുമ്പില്‍
ഒബ്ജെക്ഷന്‍ വിളിക്കാന്‍ വായ തുറന്ന ശേഖരവക്കീല്‍ ,തുറന്ന വായുമായിത്തന്നെ നിന്നു.ആദ്യം ഒന്നമ്പരന്ന പ്രതിഭാഗം വക്കീല്‍ വീണ്ടും ചോദിച്ചു ''വിശദീകരിക്കാമോ?''.തന്റെ വിശ്വാസങ്ങള്‍ പറയാന്‍ കിട്ടുന്ന ആദ്യത്തെ വേദിയാണ് .അത് നന്നായി ഉപയോഗിക്കുക എന്നുറച്ചു തന്നെ പറയാന്‍ തുടങ്ങി.

''ഒരാള്‍ ഈ ലോകത്തില്‍ പിറവിയെടുക്കുമ്പോള്‍ ശുദ്ധനായാണ് വരുന്നത്.പക്ഷെ അയാള്‍ മരിക്കുമ്പോള്‍ പരിശുദ്ധനാവുകയാണ്.എന്ന് വച്ചാല്‍ മരിക്കുന്നതിനു മുന്‍പോ ശേഷമോ അല്ലാ ,മരിച്ചുകൊണ്ടിരിക്കുന്ന ,അത് മനസ്സിലാക്കുന്ന ആ നിമിഷങ്ങള്‍ ,ഒരാള്‍ എത്രമാത്രം പരിശുദ്ധനാവുകയാണെന്നു പറഞ്ഞറിയിക്കുവാന്‍ വയ്യ.ചെയ്തതും ചെയ്യാത്തതുമായ എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടി ,പശ്ചാത്താപവും കടന്നു ,സ്നേഹത്തിന്റെ പിടിവലികളില്ലാത്ത പരിശുദ്ധാത്മാവാവുകയാണ് ചെയ്യുന്നത് .ഞാന്‍ ഈ ലോകത്തില്‍ ആകെ സ്നേഹിക്കുന്നത് നിവേദിതയെയാണ് .എന്റെ ഭാര്യയെ ഞാന്‍ സ്നേഹിച്ചു ,വിശ്വസിച്ചു,പരിശുദ്ധയാക്കി ,അതിലെന്തു തെറ്റാണുള്ളത് ?''

ഒട്ടും ബുദ്ധിമുട്ടില്ലാതെ എനിക്ക് മാനസിക രോഗമുണ്ടെന്ന് ശേഖരവക്കീല്‍ കോടതിയെ ബോദ്ധ്യപ്പെടുത്തി .പക്ഷെ ഇന്നത്തെ വാദം കേള്‍ക്കല്‍ ശേഖരവക്കീലിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.ഓതി ഓതി പഠിപ്പിച്ചിട്ടാണ് വിട്ടത് ഒന്നും ഒന്നും കൂട്ടിയാല്‍ എത്ര കിട്ടുമെന്ന് ചോദിച്ചാല്‍ രണ്ടു കൈപ്പത്തിയും വിടര്‍ത്തിക്കാട്ടണമെന്ന് . പക്ഷേ ഒന്നാം ക്ലാസ്സില്‍ തന്നെ രണ്ടു വട്ടം ഇരുത്തി കണക്കു പഠിപ്പിച്ച നളിനി ടീച്ചറുടെ ആത്മാര്‍ത്ഥതയെ ഓര്‍ത്തപ്പോള്‍ ,വളരെ വ്യക്തമായി ''രണ്ട് '' എന്നുത്തരം പറഞ്ഞു പോയി.

ആ ദിവസം സമാഗതമായി.കഴിഞ്ഞ വാദത്തില്‍ ജയിച്ചു നില്‍ക്കുന്ന ആത്മവിശ്വാസത്തോടെ പ്രതിഭാഗം വക്കീല്‍ തന്റെ അടുത്ത് വന്നു പറഞ്ഞു. ''ഒരു ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുത് എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നറിയാമോ?''
''അറിയാം''
''എന്ത് കൊണ്ടാണ് ?''
അറിയുന്ന വിധത്തില്‍ ഞാന്‍ പറഞ്ഞു. ''ഡോക്ടര്‍ ജീവന്‍ തരുന്നു, വക്കീല്‍ ജീവിതവും .''
പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ പോകുന്നു എന്ന് കണ്ട വക്കീല്‍ കൂടുതല്‍ ഉഷാറോടെ
ചോദിച്ചു ,''എങ്കില്‍ സത്യം പറയൂ ,എങ്ങനെയാണ് നിവേദിതയെ കൊലപ്പെടുത്തിയത്?''
പരിശുദ്ധയാക്കിയത് എന്നതിന് പകരം കൊലപ്പെടുത്തിയത് എന്ന് തെറ്റിച്ചു പറഞ്ഞ വക്കീലിനോട് ദേഷ്യം തോന്നിത്തന്നെ ചോദിച്ചു ,'' ആദ്യം ഇതു പറയൂ ,താന്‍ ഡോക്ടറാണോ വക്കീലാണോ ?''
അതുവരെ തല കുനിച്ചിരുന്ന ശേഖരവക്കീലിന്റെ മുഖത്ത് നൂറ്റിരുപതു വാട്ട് പ്രകാശം ഞാന്‍ കണ്ടു . വായിലെ അപ്പം വയറ്റിലേക്കും കയ്യിലെ അപ്പം കാക്കയും കൊണ്ട് പോയ കുട്ടിയുടെ അവസ്ഥയായിപ്പോയി പ്രതിഭാഗം വക്കീലിന്റെത്‌.

തന്റെ ഭാഗം തകര്‍ത്താടി ശേഖരവക്കീല്‍ എനിക്ക് ജാമ്യം ഒപ്പിച്ചെടുത്തു. രണ്ടാഴ്ച മാനസികാരോഗ്യകേന്ദ്രത്തില്‍ സുഖവാസം. ആ രണ്ടാഴ്ച കഴിഞ്ഞപ്പോളാണ് തനിക്കു ശരിക്കും ഭ്രാന്തുണ്ടോ ,എന്ന് സ്വയം സംശയം തോന്നിയത്. വീണ്ടും ശേഖരവക്കീലിന്റെ പഠനക്കളരിയിലേക്ക് . പഠിച്ചു കുട്ടപ്പനായി കൂട്ടില്‍ കയറി നിന്നു ചോദ്യം മുഴുമിപ്പിക്കുന്നതിനു മുമ്പേ ഉത്തരവും പറഞ്ഞു നൂറില്‍ നൂറും വാങ്ങി പുറത്തിറങ്ങി. ഈ ലോകത്തിനു ഇനിയും ഭാവിയുണ്ട്.

Saturday, December 19, 2009

എന്റെ വഴിയെ, പൂവിട്ടു നിന്നൊരു വാകമരം ഞാന്‍ കണ്ടൂ ...
കാറ്റടിച്ചൂ , പൂ കൊഴിഞ്ഞൂ ..
എന്റെ വഴിയെ, കണ്ണീരു ചിന്തുന്ന വാകമരം ഞാന്‍ കണ്ടൂ..

പ്രചോദനങ്ങള്‍


വാതിലില്‍ തുടര്‍ച്ചയായുള്ള തട്ടു കേട്ടാണ് ജീവ കുളിമുറിയില്‍ നിന്നിറങ്ങിയത് . മേശപ്പുറത്ത് തല വെച്ച് സീതാലക്ഷ്മി കിടക്കുന്നുണ്ടായിരുന്നു . 'ഇവള്‍ ഉറങ്ങിപ്പോയോ ' എന്നോര്‍ത്ത് ജീവ വാതില്‍ തുറന്നു . പുറത്തു സിസ്റ്റര്‍ അല്‍ഫോന്‍സ്‌ അന്നത്തേക്കുള്ള കമാന്റുമായി എത്തിയിരിക്കുന്നു . ജീവ വാതില്‍ പകുതിയേ തുറന്നുള്ളൂ. സീതയുടെ ആ കിടപ്പ് സിസ്റ്റര്‍ കണ്ടാല്‍ പിന്നെ അവര്‍ പല തലങ്ങളിലേക്കും വ്യാപരിച്ചെന്നിരിക്കും . പ്രത്യേക പ്രാര്‍ത്ഥനക്കെത്തിക്കൊളാമെന്നു ദൈവത്തിന്റെ മണവാട്ടിയോടു ഏത്തമിട്ടു പറഞ്ഞതിനു ശേഷം ജീവ വാതിലടച്ചു.

അവള്‍ മെല്ലെ സീതാലക്ഷ്മിയുടെ പുറത്തു തട്ടി '' സീതേ ,എന്താ നിനക്ക് ?''. സീത മുഖമുയര്‍ത്തി. അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. പതിവ് പോലെ സീത പുഞ്ചിരിക്കാന്‍ ശ്രമിച്ചു . ജീവക്കു കാര്യം പിടി കിട്ടി .അവള്‍ വീണ്ടും എന്തോ എഴുതിയിരിക്കുന്നു .ഇതു പതിവാണ് , കവിതയോ മറ്റോ എഴുതിയതിനു ശേഷം ഒരു കരച്ചില്‍ ,അതും മൗനമായി. ശീലമുള്ളതാണെങ്കിലും എന്തോ ജീവക്കത് കണ്ടുകൊണ്ടിരിക്കാന്‍ തോന്നിയില്ല . അവള്‍ വീണ്ടും കുളിമുറിയിലേക്ക് കയറി .

പ്രാര്‍ത്ഥനക്കെത്താന്‍ വൈകില്ലെന്ന് സിസ്ടറിനോടു സത്യമിട്ടു സീതലക്ഷ്മിയും ജീവയും നടക്കാനിറങ്ങി.
വൈകുന്നേരങ്ങളിലെ ഈ സവാരി അവര്‍ക്കൊരു പോലെ പ്രിയപ്പെട്ടതാണ്. ആദ്യമായി ഭൂമിയിലേക്കെത്തപ്പെട്ടത്‌ പോലെ , എവിടേക്കെന്നില്ലാത്ത ഒരു അലച്ചില്‍ . തിരിച്ചു പോകുമ്പോള്‍ ഒരു നഷ്ടബോധം ഇരുവരുടേയും മനസ്സില്‍ ഉണ്ടാകും. ജീവയ്ക്കത് ഇഷ്ടമല്ല , സീതാലക്ഷ്മി അതിനെ ഇഷ്ടപ്പെടുന്നു. ജീവ ഓര്‍ക്കാറുള്ളതാണ് ,സീത എങ്ങനെ വേദനകളെ സ്നേഹിക്കുന്നുവെന്ന് . ആരെങ്കിലും വന്നു ' നിനക്ക് ഞാന്‍ ദുഃഖങ്ങള്‍ മാത്രം തരും ' എന്ന് പറഞ്ഞാല്‍ സന്തോഷത്തോടെ അവള്‍ മനസ്സ് തുറന്നു കൊടുക്കും .എന്തെങ്കിലും എഴുതിയ ദിവസമാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട . എഴുതുന്നതിനു മുമ്പ് അവള്‍ , പെയ്തൊഴിയാത്ത കാര്‍മേഘം പോലെയാണെങ്കില്‍ എഴുതിക്കഴിഞ്ഞാല്‍ ഒരു തീരാത്ത ഇടവപ്പതിയാകും.

'' അമ്മാ '' ജീഎവ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ വഴിവക്കില്‍ പതിവായി ഇരിക്കാറുള്ള വൃദ്ധനാണ് .അയാള്‍ സീതയെയാണ് വിളിക്കുന്നത്‌ . അല്ലാ, ഇവള്‍ക്കിതെന്തു പറ്റി?അയാളെ കാണുമ്പോഴൊക്കെ അവള്‍ പൈസ കൊടുക്കാറുള്ളതാണ്. ആ പരിചയത്തിലാണ് അയാള്‍ വിളിക്കുന്നത്‌.പക്ഷേ സീത ഇതൊന്നും അറിഞ്ഞ ഭാവമേയില്ല . ''അമ്മാ '' അയാളുടെ ശബ്ദം ഉറക്കെയായത് പോലെ ജീവക്കു തോന്നി .അല്പം നീരസത്തോടെ ജീവ ഒരു രൂപയെടുത്ത്‌ അയാളുടെ നീട്ടിയ കൈയിലെക്കിട്ടു .പിന്നെ സീതയുടെ അടുത്തെത്താന്‍ മെല്ലെ ഓടി .

ജീവ സീതയോട് ''എന്താ നിനക്ക് പറ്റിയേ?, നീ അയാളെ കണ്ടില്ലേ?'' എന്ന് ചോദിയ്ക്കാന്‍ വിചാരിച്ചതാണ് പക്ഷേ അവളുടെ നിര്‍വ്വികാരമായ മുഖം കണ്ടപ്പോള്‍ അത് മനസ്സില്‍ തന്നെ വെച്ചു .
പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമ്പോള്‍ ജീവ സീതയെത്തന്നെ ശ്രദ്ധിച്ചു .അവള്‍ കുരിശില്‍ തറയ്ക്കപ്പെട്ട യേശുവിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണ് അവളുടെ ചുണ്ടുകള്‍ അനങ്ങുന്നുണ്ട് . 'സീതക്ക്‌ സങ്കീര്‍ത്തനങ്ങളൊന്നും അറിയില്ല ,അപ്പോള്‍ പിന്നെ ഇവളെന്താ യേശുവിനോട് സംസാരിക്കുകയാണോ ?' ഒരു ഉള്‍വിളിയിലെന്ന പോലെ സീത പെട്ടെന്ന് ജീവയെ നോക്കി.അവള്‍ മുഖം താഴ്ത്തിക്കളഞ്ഞു .

അടുത്ത ദിവസം ജീവ ഉണരുമ്പോഴേക്കും സീത പോയ്ക്കഴിഞ്ഞിരുന്നു .വൈകുന്നേരം സീത എത്തേണ്ട സമയമായിട്ടും കാണാതെയായപ്പോള്‍ ജീവ പരിഭ്രമിച്ചു സിസ്റ്റര്‍ അല്ഫോന്‍സിനെ അറിയിച്ചപ്പോള്‍ ആദ്യം അവര്‍ തട്ടിക്കയറി.''ലോകത്തുള്ള എല്ലാ പെണ്‍കുട്ടികളും ഇത്തരക്കാരികളാണ് '' എന്ന് മുദ്ര കുത്തി. ഏതു തരക്കാരികള്‍ ,എന്ന് ജീവക്കു ചോദിയ്ക്കാന്‍ വന്നെങ്കിലും സന്ദര്‍ഭം ശരിയല്ലാത്തത് കൊണ്ട് അവള്‍ സിസ്ടെറിനെ മയത്തില്‍ മെരുക്കിയെടുത്തു.കൂട്ടത്തില്‍ അല്പം കരുണയുള്ള സിസ്റ്റര്‍ സലോമിയെയും കൂട്ടി ജീവ, സീതയെ നോക്കി ,നടക്കാറുള്ള സ്ഥലത്തേക്കിറങ്ങി.

വഴിവക്കിലെ വൃദ്ധനെ കടന്നു പോകുമ്പോള്‍ ജീവക്കെന്തോ , ഒരു രൂപം മാറിയതു പോലെ തോന്നി.അവള്‍ തിരിഞ്ഞു നോക്കി.ആ വൃദ്ധനരികില്‍ സീതയുണ്ടായിരുന്നു.അവള്‍ ജീവയ്ക്കു നേരെ കൈ നീട്ടി.ജീവയ്ക്കു സീതയുടെ മുഖം മറ്റാരുടേതു പോലെയോ തോന്നി.അവള്‍ക്കു പ്രാര്‍ത്ഥനാ മുറിയിലെ യേശുവിന്റെ രൂപം ഓര്‍മ്മ വന്നു.ജീവയ്ക്കു തല കറങ്ങുന്നത് പോലെ തോന്നി.അവള്‍ സിസ്ടെറിന്റെ കൈ പിടിക്കാന്‍ നോക്കി.സിസ്റ്റര്‍ അപ്പോള്‍ കുരിശു വരക്കുകയായിരുന്നു.

ഒരു നിമിഷം മാത്രം കാണുന്ന സ്വപ്‌നങ്ങള്‍ -
ക്കെത്രയോ ആയുസ്സ് ഓര്‍മ്മകളില്‍ !
ഒരു വട്ടം പിന്നിട്ട വഴിയില്‍ച്ചെന്നലയുവാന്‍ ,
മനസ്സിന്റെ തോന്നലും എത്രവട്ടം !

Wednesday, December 16, 2009

അറിയാത്തതൊന്നും ഇനി ഞാന്‍ അറിയാന്‍ ശ്രമിക്കില്ലെന്നു കരുതുന്നത് , എന്റെ വിനയമോ ...അതോ ...ഭയമോ ..
എന്തുകൊണ്ട് , ചിലരിലേക്കു മാത്രമായി മനസ്സ് ചായുന്നു ..?സ്നേഹത്തിന്റെ പര്യായമായി സ്വാര്‍തഥത ഇവിടെ നിന്നും തുടങ്ങുകയാണ് ..

ഇഷ്ടങ്ങളും അനിഷ്ടങ്ങളും മാറ്റി വെയ്ക്കാനും ,ഒരാള്‍ മറ്റൊരാളായി മാറാനും തുടങ്ങുന്നു ..

സ്നേഹത്തിന്റെ , പ്രതീക്ഷകളുടെ മഹാസാഗരത്തില്‍ ഒന്നോ രണ്ടോ തുള്ളികള്‍ കൊണ്ട് ആരു തൃപ്തിപ്പെടുന്നു !
അരിശം എന്ന വികാരം ഇവിടെ തുടങ്ങുന്നു ..

മനസ്സിനെ കീറിമുറിച്ചും തുന്നിക്കൂട്ടിയും സ്വയം തൃപ്തിപ്പെടുന്നു ..

തോല്‍വികളുടെ പിന്തുടര്‍ച്ചയില്‍ ഒരു വീണ്ടു വിചാരം - ഒരു തുടക്കം കൂടി ..

Tuesday, December 15, 2009

किसीका इन्दज़ार है आपको ,
यह जानते हुए भी कि वो आनेवाला नही ।
किसीकी चाहत है आपको ,
यह जानते हुए भी कि आप पानेवाला नही ।
ഓര്‍മ്മയിലാദ്യത്തെ ഓണം ഞാനുണ്ടപ്പോള്‍ ,
അച്ഛനുമമ്മയും കൂട്ടിരുന്നു ..
പിന്നീടാവഴിയേ വീണ്ടും നടന്നപ്പോള്‍ ,
ആരോ എന്നെ വിട്ടകന്നു ..
ഓര്‍മ്മയിലാദ്യത്തെ ഓണം ഞാനുണ്ടപ്പോള്‍ ,
അച്ഛനുമമ്മയും കൂട്ടിരുന്നു ..
എന്നോ ഒരുവട്ടം കള്ളം പറഞ്ഞപ്പോള്‍,
അരുതെന്നു പറഞ്ഞു വിലക്കിയതച്ഛന്‍
എപ്പോഴോ വാശി പിടിച്ചു നടന്നപ്പോള്‍ ,
''മുട്ടായി വേണോ?'' ചോദിച്ചു അച്ഛന്‍
പിന്നീടാവഴിയേ വീണ്ടും നടന്നപ്പോള്‍ ,
ആരോ എന്നെ വിട്ടകന്നു ..
പിറന്നാള് ദിവസം വഴിവാടു നേരാന്‍
അമ്പലത്തില്‍ പോയതച്ഛന്റെ കൂടെ
വഴിയെ കാത്തു നില്ക്കുന്നോരെനിക്കു ,
ചിരിയും മുല്ലപ്പൂവും തന്നതുമച്ഛന്‍ ..
പിന്നീടാവഴിയേ വീണ്ടും നടന്നപ്പോള്‍ ,
ആരോ എന്നെ വിട്ടകന്നു ..
ഇന്നോര്‍മ്മയിലറിയുന്ന വാത്സല്യദാഹത്തില്‍ ,
ഞാനിതാ ഇപ്പോഴും കണ്‍ നിറയ്ക്കുന്നു ..
കൂട്ടിനെന്നും ഉള്ളോരെന്നമ്മേ ,ഞാന്‍ ചോദിപ്പൂ
ഇന്നുമെന്തേ വന്നില്ലാ ,എന്റെ അച്ഛന്‍ ?
പിന്നീടാവഴിയേ വീണ്ടും നടന്നപ്പോള്‍ ,
ആരോ എന്നെ വിട്ടകന്നു ..
ഈ രാവില്‍ ചാരത്തെന്നമ്മയുണ്ടെങ്കില്‍ ..
ആശിച്ചു പോയിടുന്നൂ, എന്റെ ഉള്ളം ....

Thursday, December 10, 2009

एक रात का साथ वो तेरा
हर रात का ख़याल बन गया मेरा ।
डूबे डूबे आँखों का इशारा वो तेरा
बार बार निंदिया चुराए मेरा ।
चाहे वो हमारे कितना भी अपना हो
जब हमें समझने से इनकार करते है ,-
तो एक अजनबीपन आ ही जाता है ।

Wednesday, December 9, 2009

ഇന്നലെകള്‍ തന്നൊരാ സുഖമുള്ളോരോര്മ്മകള്‍
ഇന്നിന്റെ ദുഃഖമായ് അവതരിച്ചു ..
അറിയാത്ത വഴിയിലൂടേകയായ് നീങ്ങുവാന്‍
ആരോ എന്നെ വിധിച്ചു ..
വഴി പിരിയുന്നൊരീ ഇടവഴിയിലൊരു നേരം
ഒരുമിച്ചിരിക്കുവാന്‍ മോഹം ..
ഇടനെഞ്ചിലുയരുന്ന സംഗീതമെന്നുള്ളം-
കൈയിലറിയുവാന്‍ മോഹം ..
ഉലയുന്ന തീ നാളമായി ഞാന്‍ മാറുമ്പോള്‍
അടയുന്ന വാതില്‍ക്കല്‍ ആരോ
ഒരു വാക്കും പറയാതെ അറിയാതെ നില്‍ക്കുമ്പോള്‍
എരിയുന്നു ഞാന്‍ പിന്നെയും..
ഇടറുന്ന കാല്‍വെയ്പുമായെന്റെ മുമ്പില്‍
നിഴലൊന്നു മറയുന്നു നിത്യം ,
അതിനെ തേടി ഞാന്‍ പോകുന്ന നിമിഷം ,
പകല്‍ ചായുന്നു രാവിന്റെ മാറില്‍ ..
ഇരുളില്‍ വരയ്ക്കുന്ന കോലങ്ങളെ
നിങ്ങളുടെ മുഖപടം ആരു വലിചുചീന്തും ?
ഇന്നലെകളില്‍ മറയുന്ന പാപങ്ങളെ
നിങ്ങളുടെ ഛായാപടം ആരു വീണ്ടെടുക്കും ?
ആരോരുമറിയാതെ മനസ്സിന്റെ ഉള്ളില്‍
കാത്തു സൂക്ഷിച്ചൊരു സ്വപനം ..
കണ്ണറിഞ്ഞില്ല ഇതു കനവറിഞ്ഞില്ല
മനസ്സിന്റെ മാത്രമായൊരു സ്വപ്നം
തനിയെ ഞാനിരിക്കുമ്പോള്‍ എന്‍
സ്വപ്നത്തിന്‍ സ്വരം കേട്ടിരുന്നു
തനിയെ ഞാനുറങ്ങുമ്പോള്‍ എന്‍
സ്വപ്നത്തിന്‍ സമീപ്യമറിഞ്ഞിരുന്നു
അറിയാതെ മിഴികള്‍ നിറഞ്ഞു പോകുന്നു
ഞാനറിയാതെ ചുണ്ടുകള്‍ പുഞ്ചിരിക്കുന്നു
ഇന്നെന്റെ സ്വപ്നത്തെ ഞാനെന്‍ മുന്നിന്‍ കാണുന്നു
ഒരുമാത്ര ഞാനെന്നെ മറക്കുന്നു
വിളിച്ചാലകന്നാലോ ..
തൊട്ടാല്‍ മറഞ്ഞാലോ ..
എന്തു ഞാന്‍ ചെയ്യും ഞാന്‍ അറിഞ്ഞില്ല !
സ്വപ്നമേ നീ എന്‍ സന്തോഷമോ ...
സങ്കടമോ .......
दुआएं दिल से निकलती है ..
उसका शुक्रिया अदा नही किया जाता ..
जैसे खुशबू के लिए ,
फूल को कीमत नही दिया जाता ॥

Tuesday, December 1, 2009

चाहती हूँ तुझे चाहू नही ..
ये दिल है की साथ देता नही ..
प्यार में कोई चोट खाए अगर ,
तो ज़ोर से वो रोता नही ..
दिल की बातों को जुबान पर लाना कितना मुश्किल है ?,
वचह शायद ये हो कि ,
जुबान से निकली बातों को वापस नही लिया जाता॥

Tuesday, February 24, 2009

वक्त के साथ जिंदगी बदलती रहेगी ,यह तो मैंने जाना था ..मगर इसतरह हर पल किसीके इन्दज़ार लाएगी ये तो मै अभी जान गई हूँ ..

आपसे मिलकर ,बातें करके ,साथ रहकर मैं क्या से क्या हो गई हूँ !

आपके साथ जन्नत हो गई हूँ ..

आपके बिना एक दुआ बन गई हूँ ..